HEALTH TIPS

ദി റിവീലർ ഓഫ് ലൈറ്റ് : ഡോക്യൂഫിക്ഷൻ ശനിയാഴ്ച പുറത്ത്

 പാലക്കാട്: തെക്കൻ കേരളത്തിലെ ആരാധന സമ്പ്രദായങ്ങളിലെ പ്രധാനപ്പെട്ട 'വെളിച്ചപ്പാട്' എന്ന ആശയത്തെ ആസ്പദമാക്കി നിർമ്മിച്ച വെളിച്ചപ്പാട് (ദി റിവീലർ ഓഫ് ലൈറ്റ്) എന്ന ഡോക്യൂഫിക്ഷൻ മൂവി നാളെ (ശനിയാഴ്ച) റിലീസ് ചെയ്യുന്നു. എം.ടി.വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച, നിർമ്മാല്യമുൾപ്പെടെ നിരവധി മലയാളസിനിമകളിലൂടെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വെളിച്ചപ്പാടുകളുടെ ജീവിതത്തിന്റെയും ആരാധനയുടെയും നേർ രീതികളെ പകർത്തിയ  ചിത്രമായിട്ടാണ്, പ്രശസ്ത സംവിധായകൻ വിജേഷ് മണി ഈ ചിത്രം ചമച്ചിരിക്കുന്നത്.  ചിത്രം നിർമ്മിച്ചിരിക്കുന്നത് അമേരിക്കൻ മലയാളിയായ ശ്രീമതി രുക്മിണി പത്മകുമാറാണ്.
 സിനിമാട്ടോഗ്രഫി ഭവി ഭാസ്കരൻ, തിരക്കഥ ശശിധരൻ മാൻഹട്ട്, ക്രിയേറ്റീവ് ഡിസൈൻ ഉദയശങ്കർ, സംഗീതം റിതിൻ തേജ്, പശ്ചാത്തല സംഗീതം ഗണേഷ് മാരാർ, ഗിറ്റാർ തേജു മാർട്ടിൻ, കലാസംവിധാനം കൈലാഷ് തൃപ്പൂണിത്ര, സഹസംവിധാനം ശരത് ബാബു,   ലൊക്കേഷൻ സത്യൻ കൊല്ലങ്കോട്, പ്രൊഡക്ഷൻ മാനേജർ . പ ബ്രിജേഷ് മണി തുടങ്ങി നിരവധി പ്രമുഖർ അണിയറപ്രവർത്തകരായി ഒരുങ്ങുന്ന ഈ ഡോക്യൂഫിക്ഷൻ, ആഖ്യാനരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 

 ഈ സിനിമയിൽ, വെളിച്ചപ്പാടിന്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവൻ്റെ ആരാധന വഴികളെക്കുറിച്ചും, ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ചുംവെളിച്ചപ്പാട് തന്നെയായ പാലക്കാട്ടെ ശ്രീ ശങ്കരനാരായണൻ അവർകൾ വിവരിക്കുന്നു. അരമണിക്കൂർ ദൈർഖ്യമുള്ള സിനിമയിൽക്കൂടി വെളിച്ചപ്പാട് എന്നാലെന്തന്ന് ശരിക്കും ശങ്കരനാരായണൻ വെളിപ്പെടുത്തുന്നു. ഒരു വെളിച്ചപ്പാടിന്റെ ജീവിതം മുഴുവനും ദേവിയുടെയും ദേവി ദാസ്സന്മാരുടെയും സേവനത്തിനായി മാത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെയുള്ള സന്ദേശം. അഭിനയത്തേക്കാൾ നേരിട്ടുള്ള വിവരണങ്ങളുടെ രൂപത്തിലാണ് അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ സിനിമയിൽ കൈമാറിയിരിക്കുന്നത്.അദ്വൈത വേദാന്തത്തിൻ്റെ അനുയായിയായ ശങ്കരനാരായണൻ അതിൻ്റെ വിപുലമായ പ്രചാരണങ്ങൾക്ക് നൽകിയ സംഭവനകളിലൂടെ ഏവർക്കും സുപരിചിതനാണ്. പ്രത്യേകിച്ചും, ഇതേ പേരിൽ, ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽകൂടി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടർച്ചയായി ആത്മീയ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് പ്രവർത്തിക്കുന്നു. വെളിച്ചപ്പാട് ശങ്കരനാരായണൻ എന്ന ഒരു സാധാരണക്കാരിൽ സാധാരണക്കരനായ മനുഷ്യന്റെ നീണ്ടനാളത്തെ നിഷ്കമമായ ഉപാസനയുടെ ഫലമാണ് ഈ കൂട്ടായ്മയും അതിലൂടെ പുറത്തുവരുന്ന ചിത്രവും.  ശങ്കരനാരായണൻ വെളിച്ചപ്പാട്, മാസ്റ്റർ ബാരീഷ് താമരയൂർ, അജു മണേൽ, സുധി പശിയാതം, ഗിരീഷ്, ബാരി, വിഷ്ണു പ്രസാദ്, നിറമൈ, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രം നാളെ രാവിലെ പാലക്കാട് കെടേക്കാവ് കുന്നപ്പള്ളി കവിയിൽ റിലീസ് ചെയ്യും.

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ

0 ಕಾಮೆಂಟ್‌ಗಳು
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Click to join Samarasasudhi Official Whatsapp Group

Qries

Qries

Below Post Ad


ಜಾಹಿರಾತು














Qries